ഓർമ കലോത്സവം: ഖിസൈസ് മേഖലക്ക് ഓവറോൾ കിരീടം

സമാപന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു
Orma art fest result

ഓർമ കലോത്സവം: ഖിസൈസ് മേഖലക്ക് ഓവറോൾ കിരീടം

Updated on

ദുബായ്: ഓർമയുടെ നേതൃത്വത്തിൽ ഇശൽ നിലാവ് എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവത്തിൽ 151 പോയിന്‍റുമായി ഖിസൈസ് മേഖല ഓവറോൾ കിരീടം കരസ്ഥമാക്കി. 115 പോയിന്‍റുമായി ബർദുബായ് മേഖല രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു .

ഓർമ പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ മുഖ്യാതിഥിയായിരുന്നു. റഷീദ് മട്ടന്നൂർ , ചെയർമാൻ കെ വി സജീവൻ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ട്രഷറർ അബ്‍ദുൾ അഷ്‌റഫ് , വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി , ജോയിന്‍റ് ട്രഷറർ ധനേഷ് , പരസ്യ കമ്മറ്റി കൺവീനർ സുഭാഷ് ഭരതൻ എന്നിവർ പ്രസംഗിച്ചു.

അന്തരിച്ച ഓർമ അംഗം പ്രദീപിന്‍റെ നിര്യാണത്തിൽ സെക്രട്ടറി ഇർഫാൻ അനുശോചന സന്ദേശം അവതരിപ്പിച്ചു . ജനറൽ കൺവീനർ സുനിൽ ആറാട്ടുകടവ് സ്വാഗതവും സെക്രട്ടറി ജിജിത അനിൽകുമാർ നന്ദിയും പറഞ്ഞു. രേഖപ്പെടുത്തി. കലോത്സവത്തിൽ 5 മേഖലകളിൽ നിന്നായി 400 ൽ പരം കലാകാരൻമാർ പങ്കെടുത്തു .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com