
ദുബായ്: യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥം ഓർമ ഏർപ്പെടുത്തിയ രണ്ടാമത് ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു . കഥ , യാത്രാവിവരണം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത് . യുഎഇയിൽ നിന്നുള്ള എഴുത്തുകാരെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്.
ഓർമ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഫെബ്രുവരി 15,16 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തോട് അനുബന്ധിച്ചാണ് പുരസ്കാരം വിതരണം ചെയ്യുന്നത് . നാട്ടിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ ഉൾപ്പെടുന്ന ജൂറിയാണ് രചനകളുടെ മൂല്യ നിർണയം നടത്തുന്നത്. ormaboseaward@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് രചനകൾ അയക്കേണ്ടത്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് ബാധിതനായി 2021-ലാണ് ബോസ് കുഞ്ചേരി മരിച്ചത്.