ഓർമ ബർദുബായ് മേഖല ക്രിക്കറ്റ് ടൂർണമെന്‍റ്

8 യൂണിറ്റ് പുരുഷ ടീമുകളും 2 മേഖല വനിത ടീമുകളും പങ്കെടുത്തു.
Orma Burdubai Region Cricket Tournament
ഓർമ ബർദുബായ് മേഖല ക്രിക്കറ്റ് ടൂർണമെന്‍റ്
Updated on

ദുബായ്: ഓർമ ബർദുബായ് മേഖല സ്പോർട്സ് കമ്മറ്റി സംഘടിപ്പിച്ച മേഖല ക്രിക്കറ്റ്‌ ടൂർണമെന്‍റിൽ ഇന്‍റർനാഷണൽ സിറ്റി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനലിൽ അൽ ഗുബൈബ യൂണിറ്റിനെയാണ് അവർ പരിചയപ്പെടുത്തിയത്. അൽ ഖിസൈസ്, സഫ ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ 8 യൂണിറ്റ് പുരുഷ ടീമുകളും 2 മേഖല വനിത ടീമുകളും പങ്കെടുത്തു.

വനിത ക്രിക്കറ്റിൽ ടീം ബി കിരീടം നേടി. കളിയിൽ അരുണിമ സജിത്ത് വുമൺ ഓഫ് ദി മാച്ച് ആയും, ഷീന ഉദയ് മികച്ച ബൗളറായും, പ്രജിത മികച്ച ബാറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

ഓർമ മുൻ പ്രസിഡന്‍റ് ‌ അബ്ദുൽ റഷീദ്, മുൻ വൈസ് പ്രസിഡന്‍റ് ‌ ജയപ്രകാശ്, സെൻട്രൽ കമ്മറ്റി അംഗം സുനിൽ ആറാട്ടുകടവ്, ബർദുബായ് മേഖല സെക്രട്ടറി അഷ്‌റഫ്‌ പീച്ചാംപൊയിൽ, ബർദുബായ് മേഖല പ്രസിഡന്‍റ് ‌ ചന്ദ്രബാബു, മേഖല ട്രഷറർ പ്രശാന്ത് കയ്യൂർ, മേഖല വൈസ് പ്രസിഡന്‍റ് ‌സുഹറ, മേഖല സ്പോർട്സ് കമ്മറ്റി കൺവീനർ കബീർ അച്ചാരത്ത് എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com