ഓർമ ദുബായ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് നടത്തി

കേരള ആരോഗ്യ, ശിശുക്ഷേമ വകുപ്പ്‌ മന്ത്രി വീണാ ജോർജ് രാജ്യസഭാംഗം വി. ശിവദാസൻ എംപി പ്രവാസി ക്ഷേമബോർഡ് ഡയറക്റ്റർ എൻ. കെ. കുഞ്ഞഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു
Orma Dubai held a badminton tournament

ഓർമ ദുബായ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് നടത്തി

Updated on

ദുബായ്: ഓർമ ദുബായുടെ നേതൃത്വത്തിൽ ഡിഐപിയിലെ അൽ നിബ്രാസ് സ്കൂളിൽ ബാഡ്മിന്‍റൺ ടൂർണമെന്‍റ് നടത്തി. ഓർമയുടെ അഞ്ച് മേഖലകളിൽ നിന്നുള്ള 152 ടീമുകൾ പങ്കെടുത്തു. കേരള ആരോഗ്യ, ശിശുക്ഷേമ വകുപ്പ്‌ മന്ത്രി വീണാ ജോർജ് രാജ്യസഭാംഗം വി. ശിവദാസൻ എംപി പ്രവാസി ക്ഷേമബോർഡ് ഡയറക്റ്റർ എൻ. കെ. കുഞ്ഞഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഓർമ പ്രസിഡന്‍റ് ഷിഹാബ്‌ പെരിങ്ങോട്‌, ജനറൽ സെക്രട്ടറി പ്രദീപ്‌ തോപ്പിൽ, സംഘാടക സമിതി ചെയർമാൻ ഷിജു ബഷീർ, സെൻട്രൽ സ്പോർട്സ് കൺവീനർ രാജേഷ്‌ എന്നിവർ പങ്കെടുത്തു.

ഓർമ കേന്ദ്ര കായികവിഭാഗം നേതൃത്വം നൽകി. പുരുഷ വിഭാഗത്തിൽ അൽ ഖൂസ് മേഖലയിലെ ആസിഫ് - അവിനാഷ് സഖ്യം ചാംപ‍്യന്മാരായി.

ജബൽ അലിയിലെ നജ്മുദ്ദീൻ - സബീർ മുഹമ്മദ് സഖ്യം രണ്ടാം സ്ഥാനം നേടി. വനിതാവിഭാഗത്തിൽ ദെയ്‌റ മേഖലയിലെ ശ്യാമ - സുശ്മി സഖ്യം ഒന്നാം സ്‌ഥാനവും ബർദുബായിലെ ഹരിത - ശ്വേത - ടീം രണ്ടാം സ്ഥാനവും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ ഖിസൈസിലെ ഹായ മരിയം -ഹെസ്സ അയ്യിഷ ജോഡി ഒന്നാം സ്ഥാനവും അതേ മേഖലയിലെ നസ്രിൻ നജ്മുദ്ദീൻ - നൗറിൻ നജ്മുദ്ദീൻ ടീം രണ്ടാം സ്ഥാനവും നേടി.

ആൺകുട്ടികളുടെ വിഭാഗത്തിൽ ദെയ്‌റ മേഖലയിലെ സയന്ത് - അഫ്താബ് ജോഡി ഒന്നാം സ്ഥാനവും ഖിസൈസിലെ ഹംദാൻ ഷാഹിജാൻ - ഹംദാൻ അനീഷ് ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com