ഓർമ സാഹിത്യോത്സവം ഫെബ്രുവരി 15, 16 തിയ്യതികളിൽ

കേരളത്തിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരന്മാരും ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കും.
orma literary festival on february 15th and 16th
ഓർമ സാഹിത്യോത്സവം ഫെബ്രുവരി 15, 16 തിയ്യതികളിൽ
Updated on

ദുബായ്: കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ഒഎൽഎഫ് രണ്ടാം പതിപ്പ് 2025 ഫെബ്രുവരി 15,16 തിയ്യതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ നടക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ കേരളത്തിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരന്മാരും ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കും.

പ്രവേശനം സൗജന്യമാണ്. നവാഗത എഴുത്തുകാർക്കുള്ള പ്രത്യേക ശിൽപ്പശാല, മീഡിയ കോൺക്ലേവ്, കഥ - കവിത - നോവൽ ശില്പശാലകൾ, സമൂഹമാധ്യമ സെമിനാർ, ടോക്ക് ഷോ, ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാര സമർപ്പണം എന്നിവ ഇതിന്‍റെ ഭാഗമായി നടക്കും.

രജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവര്‍ക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. യുഎഇ യിലെ പ്രമുഖ മാധ്യമ പ്രവർത്തകരും എഴുത്തുകാരും 2 ദിവസങ്ങളിലായി നടക്കുന്ന ഈ സാഹിത്യോത്സവത്തിലെ വിവിധ സെഷനുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ: 058 920 4233, 050 776 2201, 054 435 5396, 055 900 3935

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com