ഓർമ സാഹിത്യ വിഭാഗം ഫിലിം സൊസൈറ്റിയുടെ സിനിമാ ചർച്ച

ഷാജഹാൻ തറയിൽ മോഡറേറ്ററായിരുന്നു.
Orma Literary Section Film Society's Film Discussion

ഓർമ സാഹിത്യ വിഭാഗം ഫിലിം സൊസൈറ്റിയുടെ സിനിമാ ചർച്ച

Updated on

ദുബായ്: ഓർമ സാഹിത്യ വിഭാഗം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ആക്ഷൻ കട്ട്‌ കട്ട്‌ കട്ട്' എന്ന പേരിൽ സിനിമാ ചർച്ച സംഘടിപ്പിച്ചു. കാശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്. ഓർമ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ അപർണ അനുശോചന സന്ദേശം വായിച്ചു.

മുൻ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് മത സൗഹാർദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രമുഖ കലാകാരനും ഷോർട് ഫിലിം സംവിധായകനുമായ നിസാർ ഇബ്രാഹിം,തിരക്കഥാകൃത്തും നോവലിസ്റ്റുമായ അസി എന്നിവർ അതിഥികളായി പങ്കെടുത്തു. ഷാജഹാൻ തറയിൽ മോഡറേറ്ററായിരുന്നു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌ തോപ്പിൽ പ്രസംഗിച്ചു. ഷെമീർ ടി പി സ്വാഗതവും സെൻട്രൽ സാഹിത്യ വിഭാഗം അംഗം ബിനേഷ് നന്ദിയും  പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com