
ഓർമയുടെ നേതൃത്വത്തിൽ നോർക്ക ക്ഷേമനിധി ക്യാമ്പ്
ദുബായ്: ഓർമ ദേര മേഖലയുടെ നേതൃത്വത്തിൽ നോർക്ക, ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിലൂടെ നിരവധി ആളുകളെ പ്രവാസി ക്ഷേമനിധി, നോർക്ക ഇൻഷുറൻസ്, നോർക്ക കാർഡ് എന്നിവയിൽ അംഗങ്ങളായി ചേർക്കാൻ കഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേരയിൽ നടന്ന ക്യാമ്പിനു മേഖല സെക്രട്ടറി ബുഹാരി, പ്രസിഡണ്ട് അംബുജാക്ഷൻ, ട്രഷറർ മധു, ഷൈഗാന്ത് എന്നിവർ നേതൃത്വം നൽകി. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞമ്മദ്, ഹെൽപ്പ് ഡെസ്ക്ക് കൺവീനർ അനീഷ് മണ്ണാർക്കാട്, ജോയിന്‍റ് കൺവീനർ ജ്ഞാനശേഖരൻ എന്നിവർ പങ്കെടുത്തു.