ഓവർസീസ് മലയാളി അസോസിയേഷൻ യെച്ചൂരിയെ അനുസ്മരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഓവർസീസ് മലയാളി അസോസിയേഷൻ ( ഓർമ ) അനുശോചന യോഗം നടത്തി
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഓവർസീസ് മലയാളി അസോസിയേഷൻ അനുശോചന യോഗം നടത്തി | ORMA remembers Sitaram Yechury
ഓവർസീസ് മലയാളി അസോസിയേഷൻ യെച്ചൂരിയെ അനുസ്മരിച്ചു
Updated on

ദുബായ്: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഓവർസീസ് മലയാളി അസോസിയേഷൻ ( ഓർമ ) അനുശോചന യോഗം നടത്തി. ഫോക്‌ലോർ അക്കാദമി ഹാളിൽ നടന്ന അനുശോചന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. അഞ്ഞൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ NK കുഞ്ഞഹമ്മദ്, നോർക്ക ഡയറക്ടർ ഒ വി മുസ്തഫ, വിൻസൺ തോമസ് ( യുവ കലാ സാഹിതി ), ലോകകേരള സഭ അംഗം സർഗ റോയ്‌, മുഹമ്മദ് റാഫി ( ഫ്ലോറ ഗ്രൂപ്പ് ) സാജിദ് ( ആസ്റ്റർ ഗ്രൂപ്പ് ), മാധ്യമപ്രവർത്തകരായ ഇ കെ ദിനേശൻ ജമാലുദ്ദിൻ, ബാബു കുരുവിള ( കേരളാ കോൺഗ്രസ് ), സാദിഖ് അലി ( ഇൻകാസ് ദുബായ് സെക്രട്ടറി ), സഫ്‌വാൻ ഏരിയാൽ ( IMCC സെക്രട്ടറി ), മുബീർ ( ഒരുമ, അഴീക്കോട് ), ബാലകൃഷ്ണൻ ( മാനവികത, പുല്ലൂർ ), ലോകകേരളസഭാ ക്ഷണിതാക്കളായ രാജൻ മാഹി, അനിത ശ്രീകുമാർ, സുഭാഷ് ദാസ്, അയ്യൂബ്, ദിലീപ് CNN ( മലയാളം മിഷൻ ദുബായ് സെക്രട്ടറി ), സോണിയ ഷിനോയ്‌ ( മലയാളം മിഷൻ വിദഗ്ധ സമിതി ചെയർപേഴ്സൺ ), ഫൈസൽ ( സമത കുന്നംകുളം ), ഷാജഹാൻ, ഇസ്മയിൽ, പ്രദീപ് തോപ്പിൽ എന്നിവർ അനുശോചനം അർപ്പിച്ചു സംസാരിച്ചു. പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട്‌ അധ്യക്ഷത വഹിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com