ഓർമ വനിതാവേദിയുടെ ഇഫ്‌താർ സംഗമവും കൺവെൻഷനും

കെ.വി. സജീവൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്‌, കാവ്യ സനത് എന്നിവർ പ്രസംഗിച്ചു.
orma women's forum's iftar gathering and convention

ഓർമ വനിതാവേദിയുടെ ഇഫ്‌താർ സംഗമവും കൺവെൻഷനും

Updated on

ദുബായ്: ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി ഓർമ വനിതാവേദിയുടെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു . അൽ മാരിഫ് സ്കൂളിൽ നടത്തിയ ഇഫ്‌താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു.

കെ.വി. സജീവൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്‌, കാവ്യ സനത് എന്നിവർ പ്രസംഗിച്ചു. 'ലിംഗ സമത്വത്തിന്‍റെ ശാസ്ത്ര മാനങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. പാർവ്വതി ദേവി മുഖ്യപ്രഭാഷണം നടത്തി.

സെൻട്രൽ സെക്രട്ടറി ജിജിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. വനിതാ വേദി കൺവീനർ കാവ്യ സനത് സ്വാഗതവും ജോയിന്‍റ കൺവീനർ ജിസ്മി നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com