ഓർമയുടെ നോർക്ക കെയർ രജിസ്ട്രേഷൻ ക്യാംപയിൻ
Pravasi
ഓർമയുടെ നോർക്ക കെയർ രജിസ്ട്രേഷൻ ക്യാംപയിൻ
നോർക്ക ഹെൽപ് സ്റ്റാളിൽ നൂറുകണക്കിന് ആളുകൾ സന്ദർശനം നടത്തുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
ദുബായ്: സമത കുന്നംകുളം കൂട്ടായ്മ സംഘടിപ്പിച്ച മ്യൂസിക്കൽ നൈറ്റ് 2025 പരിപാടിയിൽ ഓർമ ദുബായുടെ നേതൃത്വത്തിൽ നോർക്ക കെയർ രജിസ്ട്രേഷൻ ക്യാംപയിൻ നടത്തി. നിരവധി അംഗങ്ങൾ നോർക്ക കെയർ ഇൻഷുറൻസ് ചേരുന്നതിനും നോർക്ക തിരിച്ചറിയൽ കാർഡ് എടുക്കുന്നതിനും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനും ആയി ക്യാംപയിനിൽ പങ്കെടുത്തു.
പ്രത്യേകം തയാറാക്കിയ നോർക്ക ഹെൽപ് സ്റ്റാളിൽ നൂറുകണക്കിന് ആളുകൾ സന്ദർശനം നടത്തുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. ഓർമ നോർക്ക ഹെൽപ്പ് ഡെസ്ക് അംഗങ്ങളായ ബിജു വാസുദേവൻ, ഹരിത, ധനേഷ്, ഉമേഷ് ചന്ദ്രബാബു, സുബ്രഹ്മണ്യൻ, സനൂപ്, ശ്രീലാൽ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നോർക്ക ക്ഷേമനിധി ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചത്.

