റമദാനിലെ അവസാന 10 നാളുകൾ; ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശകർക്കായി 100 ലധികം ടാക്സികൾ

വിശ്വാസികൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ
over 100 taxis for visitors to Sheikh Zayed Grand Mosque

റമദാനിലെ അവസാന 10 നാളുകൾ; ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശകർക്കായി 100 ലധികം ടാക്സികൾ

Updated on

അബുദാബി: വർഷത്തിലെ ഏറ്റവും പുണ്യകരമായ ദിവസങ്ങളായി കണക്കാക്കുന്ന റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്‌ജിദിൽ എത്തുന്ന സന്ദർശകർക്ക് സേവനം നൽകുന്നതിന് അബുദാബി മൊബിലിറ്റി 100-ലധികം ടാക്സികൾ ഒരുക്കുന്നു.

വിശ്വാസികൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. റമദാനിലെ അവസാനത്തെ 10 ദിവസങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് രാത്രി മുഴുവൻ പള്ളികളിൽ ആരാധനയും പ്രാർത്ഥനയുമായി ചെലവഴിക്കുന്നത്. റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റ ദിവസങ്ങളിലൊന്നിലാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ട ലൈലത്തുൽ ഖദർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com