ദുബായ് മെട്രൊ ബ്ലൂ ലൈൻ നിർമാണം: ഗതാഗത ക്രമീകരണം പ്രഖ്യാപിച്ചു

ഇന്‍റർനാഷനൽ സിറ്റി 1-ലേക്കുള്ള ഗതാഗതത്തിൽ പുതിയ വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തുകയും റസൽ ഖോർ റോഡിൽ നിന്ന് ഇന്‍റർനാഷനൽ സിറ്റി 1-ലേക്ക് പ്രവേശിക്കുന്ന കവാടം അടയ്ക്കുകയും ചെയ്തു
ദുബായ് മെട്രൊ ബ്ലൂ ലൈൻ നിർമാണം: ഗതാഗത ക്രമീകരണം പ്രഖ്യാപിച്ചു

ദുബായ് മെട്രൊ ബ്ലൂ ലൈൻ നിർമാണം തുടങ്ങി.

Updated on

ദുബായ്: ദുബായ് മെട്രൊയുടെ ബ്ലൂ ലൈൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇന്‍റർനാഷനൽ സിറ്റി 1-ന് ചുറ്റുമുള്ള ഗതാഗത ക്രമീകരണങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) അറിയിച്ചു.

ഇന്‍റർനാഷനൽ സിറ്റി 1-ലേക്കുള്ള ഗതാഗതത്തിൽ പുതിയ വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തുകയും റസൽ ഖോർ റോഡിൽ നിന്ന് ഇന്‍റർനാഷനൽ സിറ്റി 1-ലേക്ക് പ്രവേശിക്കുന്ന കവാടം അടയ്ക്കുകയും ചെയ്തു. ഇതിന് പകരമായി പുതിയൊരു പ്രവേശന കവാടവും കമ്യൂണിറ്റിയിലേക്ക് കടക്കാനുള്ള ഒരു സമാന്തര റോഡും തുറന്നിട്ടുണ്ട്.

എല്ലാ വാഹനയാത്രക്കാരും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ബോർഡുകൾ ശ്രദ്ധിക്കുകയും സുഗമമായ യാത്ര ഉറപ്പാക്കാൻ മുൻകൂട്ടി യാത്രകൾ ഒരുക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. ബ്ലൂ ലൈനിന്‍റെ നിർമാണം പൂർത്തിയാകുന്നതുവരെ ഈ വഴിതിരിച്ചുവിടൽ തുടരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com