

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് നിലവിൽ
അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് നിയമം നിലവിൽ വന്നു. അബുദാബി മുസഫ ഷാബിയ 9, 10, 11, 12 എന്നിവിടങ്ങളിലാണ് പെയ്ഡ് പാർക്കിങ് നിലവിൽ വന്നതെന്ന് ഗതാഗത കേന്ദ്രം അറിയിച്ചു.
വാഹന ഉടമകൾ സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യണമെന്ന് ക്യു മൊബിലിറ്റി കമ്പനി അറിയിച്ചു.
ഇതിന്‍റെ ഭാഗമായി ഈ മേഖലകളിൽ പെയ്ഡ് പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ബഹുനില പാർക്കിങ് കേന്ദ്രങ്ങളുടെ പണി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്