ഫൈൻ ആർട്ട്സ് വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം

ആറ്‌ മുതൽ 60 വയസ് വരെ പ്രായമുള്ള ചിത്രകലാ വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രദർശനം
Painting exhibition Dubai

ഫൈൻ ആർട്ട്സ് വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം മേയ് 24, 25 തീയതികളിൽ

Updated on

ദുബായ്: ആർട്ട് കല ഫൈൻ ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം മേയ് 24, 25 തീയതികളിൽ ദുബായിൽ നടത്തും. ഖിസൈസ് അമിറ്റി സ്കൂളിലാണ് ആറ്‌ മുതൽ 60 വയസ് വരെ പ്രായമുള്ള ചിത്രകലാ വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രദർശനം നടത്തുന്നതെന്ന് ആര്ട്ട് കല ഫൈനാര്ട്സ് ഡയറക്റ്റർ മോഹൻ പൊൻചിത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികളുടെ നാല് മുതൽ 12 വരെ പെയ്‌ന്‍റിങ്ങുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അറബിക് സംസ്‌കാരം എന്ന പ്രമേയത്തിൽ അക്രലിക്, ഓയിൽ രീതികളിലാണ് സൃഷ്ടികൾ തയ്യാറാക്കിയത്. അമിറ്റി സ്കൂളിലെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.

മിഡിൽ ഈസ്റ്റിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തുന്ന ഏറ്റവും വലിയ ചിത്ര പ്രദർശനമാണിതെന്ന് മോഹൻ പൊൻചിത്ര അവകാശപ്പെട്ടു. ഇന്ത്യ, ഫിലിപ്പൈൻസ്, യു കെ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിഭകൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

ദുബായിലെ ജീവകാരുണ്യ സംഘടനയായ ബെയ്ത് അൽ ഖെയ്‌റുമായി സഹകരിച്ച് നിരാലംബ കുട്ടികൾക്ക് സൗജന്യ ചിത്രകലാ പരിശീലനം നൽകുന്നുണ്ടെന്നും മോഹൻ പൊൻചിത്ര അറിയിച്ചു.

ആര്ട്ട് കല ഫൈനാര്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ മോഹൻ പൊൻചിത്രയെ കൂടാതെ അഡ്മിനിസ്ട്രേറ്റർമാരായ അശ്വിൻ മോഹൻ,അൻവിൻ മോഹൻ, കലാ പ്രവർത്തകൻ സതീഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പത്തു വർഷമായി ദുബായ് ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ആര്ട്ട് കല ഫൈനാര്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 250 ലേറെ പേർ ചിത്രകല അഭ്യസിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com