'ഭക്ഷ്യ-കല'യുമായി സീമ സുരേഷിന്‍റെ ചിത്ര പ്രദർശനം

ഭക്ഷണം, കല എന്നീ പ്രമേയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ചിത്ര പ്രദർശനം 'ആർട്ട് ഫീസ്റ്റ്' എന്ന പേരിലാണ് നടത്തുന്നത്
Painting exhibition Seema Suresh

'ഭക്ഷ്യ-കല'യുമായി സീമ സുരേഷിന്‍റെ ചിത്ര പ്രദർശനം

Updated on

ദുബായ്: പ്രമുഖ മലയാളി ചിത്രകാരി സീമ സുരേഷിന്‍റെ ചിത്ര പ്രദർശനത്തിന് ദുബായിൽ തുടക്കമായി. ഭക്ഷണം, കല എന്നീ പ്രമേയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ചിത്ര പ്രദർശനം 'ആർട്ട് ഫീസ്റ്റ്' എന്ന പേരിലാണ് നടത്തുന്നത്.

ദുബായ് ഖിസൈസിലെ മദീനാ മാളിലുള്ള കാലിക്കറ്റ് ഫുഡീസിൽ നടക്കുന്ന ചിത്ര പ്രദർശനം വ്യവസായ പ്രമുഖൻ എൻ.എം. പണിക്കർ ഉദ്ഘാടനം ചെയ്തു. ചിത്രകാരി സീമ സുരേഷ്, പി. ഷെരീഫ്, എ.പി. ശ്യാം തുടങ്ങിയവർ സംസാരിച്ചു.

Themed on food, art, named Art Feast

കേരളീയ ചുമർച്ചിത്ര ശൈലിലുള്ളതാണ് ആർട്ട് ഫീസ്റ്റിലെ ചിത്രങ്ങൾ അധികവും. അക്രിലിക്, ഓയിൽ എന്നിവയിൽ വരച്ച പതിനഞ്ച് ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

മുൻ ഇന്ത്യൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ, മുൻ വിശ്വസുന്ദരി നതാലി ​ഗ്ലബോവ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമൽ ഹാസൻ, വിജയ് സേതുപതി തുടങ്ങിയവർക്കെല്ലാം ചിത്രങ്ങൾ സമ്മാനിച്ച കലാകാരിയാണ് സീമ സുരേഷ്.

കേരളത്തിലും ദുബായിലുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. യുഎഇ യുടെ ചരിത്രമുദ്രകളെല്ലാം കേരളീയ ചുമർചിത്രശൈലിയിൽ വരച്ച സീമയുടെ ​​ഗ്രേറ്റർ നേഷൻ, ബിഗർ ക്യാൻവാസ് എന്നിവ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രപ്രദർശനം ഈമാസം 14 വരെ നീണ്ടു നിൽക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com