ദക്ഷിണേന്ത്യൻ രുചികൾ ഒറ്റ കൂടക്കീഴിൽ ഒരുക്കി കണ്ണൻ രവി ഗ്രൂപ്പ്: ഉദ്‌ഘാടകനായി ഷാരൂഖ് ഖാൻ

ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ കലവറ
panther hub inagurated by actor shahrukhan

ദക്ഷിണേന്ത്യൻ രുചികൾ ഒറ്റ കൂടക്കീഴിൽ ഒരുക്കി കണ്ണൻ രവി ഗ്രൂപ്പ്

Updated on

ദുബായ്: കണ്ണന്‍ രവി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാന്‍ഡ് വിനോദ ഭക്ഷ്യ കേന്ദ്രങ്ങളായ പാന്തര്‍ ഹബ്, എടികെ സ്‌ക്വയര്‍ റസ്റ്ററന്‍റ് എന്നിവ ദുബായ് ക്രീക്കിലെ മാർക്വി മാര്‍ക്വിസ് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണന്‍ രവിയുടെയും മകൻ ദീപക് രവിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്.

അത്യാധുനിക ഇന്‍റിരിയറുകള്‍, ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് പാന്തർ ഹബ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ രുചികളിലുള്ള ഭക്ഷണം എടികെ സ്‌ക്വയര്‍ റസ്റ്ററന്‍ററിൽ ലഭ്യമാണ്. 27,000 ചതുരശ്ര അടിയിലാണ് ഇവ ഒരുക്കിയിട്ടുള്ളതെന്ന് കണ്ണൻ രവി പറഞ്ഞു. 700 പാർക്കിങ്ങ് ഇടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വ്യക്തപരമായ സൗഹൃദത്തിന്‍റെ പേരിലാണ് പുതിയ സംരംഭം ഉദ്‌ഘാടനം ചെയ്യാൻ ഷാരുഖ് ഖാൻ എത്തിയതെന്ന് കണ്ണൻ രവി പറയുന്നു. രണ്ട് മണിക്കൂർ സമയം ചെലവഴിച്ചാണ് ഷാരുഖ് മടങ്ങിയത്. ദുബായ് ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്‍റര്‍ടൈന്‍മെന്‍റ്, ചലച്ചിത്ര നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന ബിസിനസ് കൂട്ടായ്മയാണ് കണ്ണന്‍ രവി ഗ്രൂപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com