

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം ദുബായിൽ ഒരു കുടക്കീഴിൽ
ദുബായ്: യുഎഇ യിലെ പ്രമുഖ സംരംഭകനും ചലച്ചിത്ര നിർമാതാവുമായ കണ്ണൻ രവിയുടെ നേതൃത്വത്തിലുള്ള കണ്ണൻ രവി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള പാന്തർ ഹബ് എ ടി കെ കെ സ്‌ക്വയർ എന്നിവയുടെ ഉദ്‌ഘാടനം ചൊവ്വാഴ്ച വൈകീട്ട് 4.30ന് നടക്കും.
ദുബായ് ദേര ക്രീക്കിന് സമീപമുള്ള മാർക്വി മാർക്വിസിലാണ് ഗ്രാൻഡ് ലോഞ്ച് നടക്കുന്നത്.
20,000 ചതുരശ്ര അടി വിസ്തൃതിയുള്ള റസ്റ്റോറന്റ് സോണിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക , കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തനതായ രുചികളും സാംസ്കാരിക സ്പർശങ്ങളും ഉൾകൊള്ളുന്ന റസ്റ്റോറന്‍റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎഇ യിൽ വ്യത്യസ്ത സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങൾ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന ആദ്യ സംരംഭമാണിത്.