ദുബായ് എഫ് സോണിൽ പാർക്കിങ് നിരക്ക് വർധന: സമയത്തിലും മാറ്റം

ദുബായിലെ എഫ് സോണിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ചതായി പൊതു പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി അറിയിച്ചു
Parking fees hike in Dubai F Zone
ദുബായിൽ എഫ് സോണിൽ പാർക്കിങ് നിരക്ക് വർധന: സമയത്തിലും മാറ്റം
Updated on

ദുബായ്: ദുബായിലെ എഫ് സോണിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ചതായി പൊതു പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി അറിയിച്ചു. ഈ മാസം ഒന്നിന് നിരക്ക് വർധന നിലവിൽ വന്നു. പുതിയ നിരക്ക് സോൺ എഫിലെ എല്ലാ പാർക്കിങ് സ്ലോട്ടുകൾക്കും ബാധകമാണ്. അൽ സുഫൂഹ് 2, ദി നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്‍റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ സോണിലെ പാർക്കിങ് സമയം രാവിലെ 8 മുതൽ രാത്രി 10 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയായിരുന്നു.

പുതിയ നിരക്കുകൾ ഇപ്രകാരം:

  • 30 മിനിറ്റ് - ദിർഹം 2

  • 1 മണിക്കൂർ - ദിർഹം 4

  • 2 മണിക്കൂർ - ദിർഹം 8

  • 3 മണിക്കൂർ - 12 ദിർഹം

  • 4 മണിക്കൂർ - 16 ദിർഹം

  • 5 മണിക്കൂർ - ദിർഹം 20

  • 6 മണിക്കൂർ - ദിർഹം 24

  • 7 മണിക്കൂർ - ദിർഹം 28

  • 24 മണിക്കൂർ - 32 ദിർഹം

പഴയ നിരക്കുകൾ:

  • 1 മണിക്കൂർ - ദിർഹം 2

  • 2 മണിക്കൂർ - 5 ദിർഹം

  • 3 മണിക്കൂർ - ദിർഹം 8

  • 4 മണിക്കൂർ - 11 ദിർഹം

2025 മാർച്ച് അവസാനത്തോടെ പ്രീമിയം ഇടങ്ങളിൽ തിരക്കേറിയ സമയത്ത് കൂടുതൽ നിരക്ക് ഈടാക്കുമെന്ന് പാർക്കിൻ നേരത്തെ അറിയിച്ചിരുന്നു.

ഇത് പ്രകാരം പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹവും മറ്റ് പൊതു പണമടച്ചുള്ള പാർക്കിംഗിന് മണിക്കൂറിന് 4 ദിർഹവുമാണ്നിരക്ക്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് പ്രീമിയം പാർക്കിങ് ഇടങ്ങളിൽ 6 ദിർഹം ഈടാക്കുന്നത്.

തിരക്കില്ലാത്ത സമയങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും നിരക്ക് മാറ്റമില്ലാതെ തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെ പാർക്കിങ് സൗജന്യമായിരിക്കും. ഞായറാഴ്ചകളിൽ ദിവസം മുഴുവൻ.പാർക്കിങ് സൗജന്യമായിരിക്കും

ദുബായിൽ ആകെ എ മുതൽ കെ വരെ ലേബൽ ചെയ്തിട്ടുള്ള മൊത്തം 11 പാർക്കിങ് സോണുകൾ ഉണ്ട്. കാർ പാർക്കിങ് സോണുകളെ വാണിജ്യ, വാണിജ്യേതര, പ്രത്യേക മേഖലകൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com