

പാസ്‌ക് ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഞായറാഴ്ച ദുബായിൽ
representative image
ദുബായ്: കണ്ണൂർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് സെന്‍ററിന്‍റെ (പാസ്ക്ക് ) നേതൃത്വത്തിൽ ഞായറാഴ്ച ബാഡ്മിന്‍റൺ ടൂർണമെന്‍റ് നടത്തും.
ദുബായ് റാഷിദിയ ബറൈറ്റ് ലേനേഴ്സ് സ്കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന പാസ്ക്കിന്‍റെ പ്രഥമ ടൂണമെന്‍റിൽ ഇരുപത്തിനാല് ടീമുകളാണ് പങ്കെടുക്കുന്നത്. സായിസ്. സി, ഷമീൽ.എ, ഹഷീർ.എ, തംജിദ്. കെ, മുഹമ്മദ് ജൂബിലി, എന്നിവർ നേതൃത്വം നൽകും.