പ്രവാസി ഭാരതീയ ദിവസ്: ക്വിസ്, റീൽ മത്സരങ്ങൾ നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഭാരത്‌വേഴ്‌സ് ആപ്പിലൂടെ മത്സരം; 'നിങ്ങൾക്ക് ഇന്ത്യ എന്നാൽ എന്താണ്?' എന്ന വിഷയത്തിൽ 30 സെക്കൻഡ് റീൽ
PBD 2027: MEA Announces 'Bharat Ko Jaaniye' Quiz and PBD Reel Contest

ഡിസംബർ 20 ആണ് റീലുകൾ സമർപ്പിക്കേണ്ട അവസാന തീയതി.

Updated on: 

ദുബായ്: പ്രവാസി ഭാരതീയ ദിവസ് 2027 ന്‍റെ ഭാഗമായി പ്രവാസി ഇന്ത്യക്കാർക്കും ലോകമെമ്പാടുമുള്ള ഭാരതീയ സംസ്കാരത്തെ ഇഷ്ടപ്പെടുന്നവർക്കുമായി 'ഭാരത് കോ ജാനിയെ' ക്വിസ് മത്സരവും 'പിബിഡി റീൽ മത്സരവും നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഭാരത്‌വേഴ്‌സ് ആപ്പിലൂടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രം, വൈവിധ്യമാർന്ന സംസ്കാരം, പാരമ്പര്യം, ആഗോളതലത്തിലെ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങൾ, ഗെയിമുകൾ, പസിലുകൾ എന്നിവ ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാർക്ക് മാതൃരാജ്യത്തിന്‍റെ പാരമ്പര്യത്തെയും പെരുമയെയും കൂടുതൽ അടുത്തറിയാനുള്ള അവസരമാണിത്.

ആപ് സ്റ്റോറിലോ ഗൂഗിൾ പ്ലേ സ്റ്റോറിലോ നിന്ന് ഭാരത്‌വേഴ്‌സ് ആപ് ഡൗൺലോഡ് ചെയ്തോ bkjquiz.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ക്വിസിൽ പങ്കെടുക്കാം. വിജയികൾക്ക് മികച്ച സമ്മാനങ്ങൾ നൽകും.

'നിങ്ങൾക്ക് ഇന്ത്യ എന്നാൽ എന്താണ്?' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് റീൽ മത്സരം സംഘടിപ്പിക്കുന്നത്. 18 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കാളികളാകാം. വിജയികൾക്ക് കൊൽക്കത്തയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ സമ്മേളനത്തിൽ പങ്കെടുക്കുന്നതുൾപ്പെടെ സൗജന്യമായി 10 ദിവസത്തെ ഇന്ത്യ സന്ദർശനത്തിനുള്ള സുവർണാവസരമാണ് ലഭിക്കുക.

'നിങ്ങൾക്ക് ഇന്ത്യ എന്നാൽ എന്താണ്?' എന്ന വിഷയം ആസ്പദമാക്കി തയാറാക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള സർഗാത്മകമായ റീലുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും @BharatVerseQuiz എന്ന ഔദ്യോഗിക പേജ് ടാഗ് ചെയ്യുകയുമാണ് വേണ്ടത്. ഡിസംബർ 20 ആണ് റീലുകൾ സമർപ്പിക്കേണ്ട അവസാന തീയതി.