
അബുദാബി: ഇന്ധനവില കുറച്ച് യുഎഇ. പെട്രോൾ ലീറ്ററിന് 7 ഫിൽസും ഡീസൽ ലിറ്ററിനും 11 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന് വില 3 ദിർഹം ഒരു ഫിൽസായി.
സ്പെഷ്യൽ പെട്രോൾ വില ലിറ്ററിന് 2 ദർഹം 90 ഫിൽസും ഇ പ്ലസിന് 2 ദിർഹം 82 ഫിൽസുമായി കുറഞ്ഞു. ഡീസൽ വില 3 ദിർഹം 3 ഫിൽസായി. പുതുയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
അതേസമയം സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും. സംസ്ഥാന-കേന്ദ്ര ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ നാളെ മുതലാണു പ്രാബല്യത്തിൽ വരിക. ഇതനുസരിച്ച് മരുന്നു മുതൽ മണ്ണ് വരെയുള്ളവയ്ക്ക് നാളെ മുതൽ വില കൂടും.
പുതിയ മാറ്റങ്ങൾ ഇപ്രകാരം.....
* ഇന്ധനം
സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും
ഇന്ധന സെസായി വർധിക്കുക 2 രൂപ
*മദ്യം
500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപ വർധിക്കും
1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപ വർധിക്കുന്നു
*ഭൂമിയിടപാടുകൾ
ഭൂമിയുടെ ന്യായവിലയിൽ 20% വർധന
രജിസ്ട്രേഷൻ ചെലവും ഉയരും. ഇപ്പോൾ 10,000 രൂപയാണ് ന്യായവിലയെങ്കിൽ ഇത് 12,000 രൂപയായി വർധിക്കും
ഒരു ലക്ഷമാണ് ന്യായവിലയെങ്കിൽ വർധിക്കുന്ന ചെലവ് 20,000 രൂപ
ഫ്ലാറ്റുകളും അപ്പാർട്മെന്‍റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി വർധിക്കും
*വാഹനങ്ങൾ
സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും
വില 5 ലക്ഷം വരെ: 1% വർധന
5 ലക്ഷം മുതൽ 15 ലക്ഷം വരെ 1% വർധന
5 ലക്ഷം മുതൽ 15 ലക്ഷം വരെ: 2%
15 ലക്ഷം മുതൽ 20 ലക്ഷം വരെ: 1%
20 ലക്ഷം മുതൽ 30 ലക്ഷം വരെ 2 ശതമാനം
2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർധന
ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും നിരക്ക് കൂട്ടി
*വ്യവഹാരം
ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വർധിക്കും, മറ്റു കോടതി വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസിൽ 1 % വർധന
മാനനഷ്ടം, സിവിൽ, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1 % ആകും
*മരുന്ന്
മരുന്നുകൾക്കു വില വർധിക്കും
*പുതിയ ആദായനികുതി സ്കീം
നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്കീമായിരിക്കും സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാവുക
പഴയ സ്കീമിൽ തുടരണമെങ്കിൽ പ്രത്യേകം തെരഞ്ഞെടുക്കണം
7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും
*ഇൻഷുറൻസും നികുതിയും
നാളെ മുതൽ എടുക്കുന്ന 5 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല
*ഓൺലൈൻ ഗെയ്മിങ്
ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് ക്രിപ്റ്റോ കറൻസികൾക്കു സമാനമായി 30% ടിഡിഎസ് ബാധകം
*തൊഴിലുറപ്പു വേതനം
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാവും. വർധിക്കുക 22 രൂപ
*പോസ്റ്റ് ഓഫിസ് അക്കൗണ്ട്
ഇടപാടുകൾക്കു മൊബൈൽ ഫോൺ നിർബന്ധം
*ഇ-വേസ്റ്റ് ചട്ടം
പുതിയ ഇലക്ട്രോണിക് മാലിന്യ നിർമാർജന ചട്ടം നാളെ മുതൽ പ്രാബല്യത്തിൽ
വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ നിന്നുള്ള ഇ–വേസ്റ്റ് ഘട്ടം ഘട്ടമായി സംസ്കരിക്കുന്നതിന്‍റെ ഉത്തരവാദിത്തം ഉൽപാദകർക്കായിരിക്കും