ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ വില: ഡിസംബർ മാസത്തിൽ വില കുറയും

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.43 ദിർഹമായി കുറയും.
Petrol prices at lowest this year: Prices to fall in December
ദുബായ്
Updated on

ദുബായ്: യുഎഇ യിലെ ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന്‍റെ വില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിട്ടുണ്ട്. ഡിസംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡിസംബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹമായിരിക്കും വില. നവംബറിലെ 2.74 ദിർഹം. സ്പെഷൽ 95 പെട്രോളിന് ലീറ്ററിന് 2.50 ദിർഹം വിലവരും, നിലവിലെ നിരക്ക് 2.63 ദിർഹമാണ്.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.43 ദിർഹമായി കുറയും. നവംബറിലെ ലിറ്ററിന് 2.55 ദിർഹമാണ്. എന്നാൽ ഡീസൽ വില ഒരു ഫിൽസ് കൂടി 2.68 ദിർഹമാവും. നിലവിലെ നിരക്ക് 2.67 ദിർഹമാണ്. വാഹനത്തിന്‍റെ തരം അനുസരിച്ച്, ഡിസംബറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 6.12 ദിർഹം മുതൽ 9.62 ദിർഹം വരെ കുറവ് നൽകിയാൽ മതിയാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com