ജീവകാരുണ്യ പ്രവർത്തകൻ കബീർ ടെലികോണിനെ ആദരിച്ചു

ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "ഇൻസ്പെയർ 2024" ചടങ്ങിന്‍റെ ഭാഗമായാണ് ആദരം
Philanthropist honored Kabir Telecon
ജീവകാരുണ്യ പ്രവർത്തകൻ കബീർ ടെലികോണിനെ ആദരിച്ചു
Updated on

ദുബായ്: ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കബീർ ടെലികോണിനെ ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. കമ്മിറ്റി സംഘടിപ്പിച്ച "ഇൻസ്പെയർ 2024" ചടങ്ങിന്‍റെ ഭാഗമായാണ് ആദരം.

ദുബായ് കെ എംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി.സി. സൈതലവി പൊന്നാട അണിയിച്ചു. ഷൈൻ മുഹമ്മദ് ഉപഹാരം സമ്മാനിച്ചു. ഷാർജ കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട് സൽമാൻ ഫാരിസ്, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ട്രഷറർ സാദിക്ക് തിരൂരങ്ങാടി, സെക്രട്ടറി ഗഫൂർ കാലടി, മുനീർ അൽ വഫാ, ഷാഫി നെച്ചിക്കാട്ടിൽ, റഫീഖ് സിയാന, നദീർ ചോലൻ, ഉബൈദ്, ഷിജാസ്, നദീർ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

38 വർഷമായി യുഎഇയിലുള്ള തൃശ്ശൂർ പന്നിത്തടം സ്വദേശിയായ കബീർ ടെലികോൺ, നാട്ടിലും ഗൾഫിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനാണ്.

Trending

No stories found.

Latest News

No stories found.