ആമർ സെന്‍ററുകളിലെ കാര്യക്ഷമത വർധിപ്പിക്കാൻ ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകാൻ പദ്ധതി

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, പുതിയതായി നിയമിച്ച 80% ആമർ സെന്‍റർ ജീവനക്കാർക്ക് ഈ പരിശീലനം നൽകി കഴിഞ്ഞു
Plans to provide comprehensive training to employees to increase efficiency at Aamer centers

ആമർ സെന്‍ററുകളിലെ കാര്യക്ഷമത വർധിപ്പിക്കാൻ ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകാൻ പദ്ധതി

Updated on

ദുബായ്: ദുബായ് എമിറേറ്റിലെ വീസ അപേക്ഷാ-സേവന കേന്ദ്രമായ ആമർ സെന്‍ററുകളിലെ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പരിശീലന പദ്ധതിയ്ക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി ആദ്യത്തെ സമഗ്ര പരിശീലന ടൂൾകിറ്റ് പുറത്തിറക്കി.

സ്ഥാപനപരമായ മികവും മികച്ച ഉപയോക്തൃ സേവനവും ഉറപ്പാക്കുന്ന ഒരു തൊഴിൽ സംസ്കാരം വളർത്തുക എന്ന ജിഡിആർഎഫ്എ ദുബായുടെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, പുതിയതായി നിയമിച്ച 80% ആമർ സെന്‍റർ ജീവനക്കാർക്ക് ഈ പരിശീലനം നൽകി കഴിഞ്ഞു. നടപടിക്രമങ്ങൾ, പെരുമാറ്റരീതികൾ, നിയമപരമായ കാര്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു പരിശീലനം. പ്രൊഫഷണൽ മര്യാദകൾ, സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, രേഖകൾ സമർപ്പിക്കേണ്ട രീതി, പുതിയ ഇൻഡെക്സിംഗ് സംവിധാനം, ഭരണപരമായ നിയമലംഘനങ്ങളും പിഴകളും എന്നിവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഉപയോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് ഈ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഈ പരിശീലന കിറ്റ് ഒരു പഠനോപകരണം എന്നതിലുപരി, ജിഡിആർഎഫ്എയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ മൂല്യാധിഷ്ഠിതവും പ്രൊഫഷണലുമായ സംസ്കാരം വളർത്തുന്നതിനുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പാണെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ്‌സ് വിഭാഗം ഡയറക്ടർ ജനറൽ അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com