

മത്സരങ്ങളിൽ പങ്കെടുത്ത ജീവനക്കാർ.
ദുബായ്: ദുബായ് കേന്ദ്രമായുള്ള പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡാന്യൂബ് സ്‌പോര്‍ട്‌സ് വേള്‍ഡിലായിരുന്നു മേള. 150-ഓളം ജീവനക്കാര്‍ കായിക മേളയിൽ പങ്കെടുത്തു.
ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയിലും മത്സരങ്ങൾ നടത്തി. ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം വളർത്തുന്നതിനും കൂട്ടായ്മ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം മേളകൾ നടത്തുന്നതെന്ന് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പറഞ്ഞു.
2022 ലാണ് താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപിതമായത്.