കാവ്യനടനം; കവിതാ പാരായണ മത്സരം

പ്രസിഡണ്ട് പ്രഭാകരൻ പന്ത്രോളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിധി കർത്താക്കളായ കെ.രഘുനന്ദനൻ,സർഗ റോയ് എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു
poetry recitation competition sharja
കാവ്യനടനം; കവിതാ പാരായണ മത്സരം
Updated on

ഷാർജ: കാവ്യനടനം എന്ന മെഗാ ഷോയുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം കവിതാ പാരായണ മത്സരം സംഘടിപ്പിച്ചു.

പ്രസിഡണ്ട് പ്രഭാകരൻ പന്ത്രോളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിധി കർത്താക്കളായ കെ.രഘുനന്ദനൻ,സർഗ റോയ് എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,ഓഡിറ്റർ ഹരിലാൽ,കാവ്യനടനം സംവിധായകൻ രാജീവ് പിള്ള എന്നിവർ പ്രസംഗിച്ചു..കാവ്യനടനം കൺവീനർ പി.ആർ പ്രകാശ് സ്വാഗതവും സുരേന്ദ്രൻ വി.കെ. നന്ദിയും പറഞ്ഞു.ലക്ഷ്മി രാഗേഷ്, ഫൗസിയ യൂനസ്, തുടങ്ങിയവർ നേതൃത്വം നൽകി. കവിതാ പാരായണം ജൂനിയർ വിഭാഗത്തിൽആര്യ സുരേഷ് നായർ,ശ്രീഹരി അഭിലാഷ് എന്നിവർ ഒന്നാം സ്ഥാനങ്ങൾ നേടി.സീനിയർ വിഭാഗത്തിൽ സുജീഷ് സുരേന്ദ്രന് ഒന്നാം സ്ഥാനം ലഭിച്ചു.ജൂനിയർ വിഭാഗത്തിൽ ശ്രീറാം അഭിലാഷ്,ശിവാനി എന്നിവും സീനിയർ വിഭാഗത്തിൽ അതുല്യ രാജ്,അശ്വതി വിമൽ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com