ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ 220 കിലോ മീറ്റർ വേഗതയിൽ കുതിച്ച് പാഞ്ഞ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് അമ്പതിനായിരം ദിർഹം പിഴ ചുമത്തിയതായി ദുബായ് പൊലീസ് അറിയിച്ചു.
ഇയാൾ ഓടിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. കൂടുതൽ നിയമ നടപടികൾക്കായി ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യം പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.