ഗതാഗത നിയമം ലംഘനം; ദുബായ് പൊലീസ് 11 വാഹനങ്ങൾ പിടിച്ചെടുത്തു

നിരത്തുകളിലെ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസ് ആപ്പിലെ 'പൊലീസ് ഐ' സംവിധാനം വഴി അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Police impounded 11 vehicles for violating traffic rules
ഗതാഗത നിയമം ലംഘനം; ദുബായ് പൊലീസ് 11 വാഹനങ്ങൾ പിടിച്ചെടുത്തു
Updated on

ദുബായ്: ഗതാഗത നിയമം ലംഘിക്കുകയും മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്ത കേസിൽ 11 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.ഡ്രൈവർമാർക്ക് അമ്പതിനായിരം ദിർഹം വീതം പിഴയും ചുമത്തി.

അലക്ഷ്യമായ ഡ്രൈവിങ്ങ്, അനധികൃത മത്സരയോട്ടം, എൻജിനും ഷാസിയും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തൽ,താമസക്കാർക്ക് ശല്യമുണ്ടാക്കൽ,നിരത്തിൽ മാലിന്യം വലിച്ചെറിയൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.

നിയമലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ,മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി വ്യക്തമാക്കി. നിരത്തുകളിലെ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസ് ആപ്പിലെ 'പൊലീസ് ഐ' സംവിധാനം വഴി അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 901 എന്ന നമ്പറിൽ വിളിച്ചും ഇക്കാര്യം ശ്രദ്ധയിൽ പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com