
മലിനീകരണ നിയന്ത്രണ നിയമം ലംഘിച്ചു: മുസഫയിലെ വ്യാവസായിക കേന്ദ്രത്തിന്‍റെ പ്രവർത്തനത്തിന് വിലക്ക്
അബുദാബി: പരിസ്ഥിതി നിയന്ത്രണ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുസഫയിലെ വ്യാവസായിക കേന്ദ്രത്തിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കാൻ അബുദാബി പരിസ്ഥിതി ഏജൻസി ഉത്തരവിട്ടു.
രൂക്ഷമായ ദുർഗന്ധത്തെയും വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നതിനെയും കുറിച്ചുള്ള പരാതികളെത്തുടർന്ന് നടത്തിയ പരിശോധനകളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. അബുദാബിയിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണവും പരിശോധനകളും തുടരുമെന്ന് ഏജൻസി അറിയിച്ചു.