പോപ്പ് ഫ്രാന്‍സിസിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഡോ. ആസാദ് മൂപ്പന്‍

Pope Francis Dr. Azad Moopen expresses condolences

പോപ്പ് ഫ്രാന്‍സിസിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഡോ. ആസാദ് മൂപ്പന്‍

Updated on

ദുബായ്: പോപ്പ് ഫ്രാന്‍സിസിന്‍റെ വിയോഗത്തില്‍ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍ അനുശോചനം അറിയിച്ചു. വിനയം, ഐക്യം, സമാധാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ കൈമുതലാക്കിയ അദ്ദേഹത്തിന്‍റെ പാരമ്പര്യം ലോകമെമ്പാടും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സഹിഷ്ണുതയ്ക്കും, മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമായ യുഎഇയിലേക്ക് 2019ല്‍ അദ്ദേഹം നടത്തിയ ചരിത്രപരമായ സന്ദര്‍ശനം, നാം വിലമതിക്കുന്ന സഹവര്‍ത്തിത്വത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും മൂല്യങ്ങളെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

സംവാദത്തിനുള്ള സന്നദ്ധത, ദുര്‍ബലരോടുള്ള ചേര്‍ന്നുനില്‍ക്കല്‍, എന്നിവ അദ്ദേഹത്തെ ഒരു പ്രിയപ്പെട്ട ആത്മീയ നേതാവ് എന്നതിനൊപ്പം പ്രതീക്ഷയുടെയും കരുണയുടെയും മാറ്റത്തിന്‍റെയും ആഗോള പ്രതീകമാക്കിയും മാറ്റിയെന്ന് ഡോ. ആസാദ് മൂപ്പന്‍ അനുസ്മരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com