കണ്ണൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം
pravasi kannur obit

കണ്ണൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Updated on

ഷാര്‍ജ: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ മാളൂട്ട് കണ്ണാടിപറമ്പ് സ്വദേശി അജ്‌സല്‍ (28) ആണ് മരിച്ചത്. 2 മാസം മുന്‍പാണ് ഇദ്ദേഹം വിസിറ്റ് വിസയില്‍ ഷാര്‍ജയിലെത്തിയത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനെ ഉടന്‍ തന്നെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി. ദുബായ് എംബാമിങ് സെന്ററില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സഹോദരന്‍ അജ്മലും ബന്ധുക്കളും അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com