പ്രവാസി ലീഗൽ സെൽ കുവൈറ്റ് -അൽ ദോസ്തൗർ ലോ ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.
Pravasi Legal Cell Kuwait - Al Dostour Law Group signs MoU

പ്രവാസി ലീഗൽ സെൽ കുവൈറ്റ് -അൽ ദോസ്തൗർ ലോ ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

Updated on

കുവൈറ്റ് സിറ്റി: പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ, കുവൈറ്റിലെ സ്വദേശി അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രമുഖ കുവൈറ്റി അഭിഭാഷകൻ ഡോ തലാൽ താക്കി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും.

സേവനങ്ങൾക്കായി ‪+965 41105354‬ , ‪+965 97405211‬ എന്നീ മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com