പ്രവാസി ലീഗൽ സെല്ലിന്‍റെ നേതൃത്വത്തിൽ പ്രവാസി സംഗമം നടത്തി

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നടത്തി
pravasi legal cell organized pravasi sangamam

പ്രവാസി ലീഗൽ സെല്ലിന്‍റെ നേതൃത്വത്തിൽ പ്രവാസി സംഗമം നടത്തി

Updated on

തിരുവനന്തപുരം: പ്രവാസി ലീഗൽ സെല്ലിന്‍റെ നേതൃത്വത്തിൽ "പ്രവാസി മീറ്റ്-2025" നടത്തി. ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ" എന്ന പ്രമേയത്തിൽ നടത്തിയ സംഗമം തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്‍റ്സ് മേജർ ശശാങ്ക് ത്രിവേദി ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്‍റെ പ്രസിഡന്‍റും മുൻ ജില്ലാ ജഡ്ജുംകേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയും മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ്ങ് ചെയർപേഴ്‌സനുമായ പി. മോഹനദാസ് അധ്യക്ഷത വഹിച്ചു.

pravasi legal cell organized pravasi sangamam

പ്രവാസി ലീഗൽ സെല്ലിന്‍റെ നേതൃത്വത്തിൽ പ്രവാസി സംഗമം നടത്തി

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. നോർക്കാ റൂട്സും പ്രവാസി ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത കുടിയേറ്റ പഠന വിദഗ്ദ്ധനും IIMAD തലവനുമായ പ്രൊഫ. ഇരുദയരാജൻ വിശിഷ്ടാതിഥിയായിരുന്നു

പാനൽ ചർച്ചയിലും ഓപ്പൺ ഫോറത്തിലും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റായ അഡ്വ. ജോസ് ഏബ്രഹാം മോഡറേറ്ററായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, സാമൂഹ്യപ്രവർത്തക ഷീബ രാമചന്ദ്രൻ, ബഷീർ പാണ്ടിക്കാട് എന്നിവർ പ്രസംഗിച്ചു.

പ്രവാസി ലീഗൽ സെൽ ഭരണസമിതി അംഗങ്ങളായ തൽഹത്ത് പൂവച്ചൽ, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, ശ്രീകുമാർ എന്നിവർ അതിഥികൾക്ക് ഉപഹാരം നൽകി. പ്രവാസി ലീഗൽ സെല്ലിന്‍റെ സൗദി ചാപ്റ്റർ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. സൗദി കോർഡിനേറ്റർ പീറ്റർ അബ്രഹാം ചാപ്റ്ററിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പ്രവാസി ലീഗൽ സെല്ലിന്‍റെ 2009 മുതൽ 2025 വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ബുക്ക് ലെറ്റിന്‍റെ പ്രകാശനം ഭരണസമിതി അംഗം ജിഹാൻഗിർ നിർവഹിച്ചു.

നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സയൻസ്, കൊമേഴ്‌സ്, എൻജിനീയറിങ്, ഐടി, പാരാമെഡിക്കൽ തുടങ്ങിയ വിവിധ കോഴ്‌സുകളിലെ 5 സീറ്റുകൾ പ്രവാസി ലീഗൽ സെൽ സ്പോൺസർ ചെയ്യുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് കോഴ്സ് ഫീസ് അടക്കം പൂർണമായും സൗജന്യമായി നൽകുമെന്ന് നിംസ് പ്രതിനിധിയും സീനിയർ മാനേജരുമായ രാജേഷ് കുമാർ അറിയിച്ചു.

ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ സ്വാഗതവും ട്രഷറർ തൽഹത്ത് പൂവച്ചൽ നന്ദിയും പറഞ്ഞു. പ്രവാസി ലീഗൽ സെൽ ഇടുക്കി കോർഡിനേറ്റർ ബെന്നി പെരികിലത്ത് അവതാരകനായിരുന്നു.

അനിൽ കുമാർ (അനിൽ അളകാപുരി), ശ്രീകുമാർ, തൽഹത്ത് പൂവച്ചൽ, ബഷീർ ചേർത്തല, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, ഷെരിഫ് കൊട്ടാരക്കര ബഷീർ പാണ്ടിക്കാട്, ജിഹാൻഗിർ, രാധാകൃഷ്ണൻ തൃശൂർ, നൗഷാദ്, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com