Pravasi Legal Cell welcomes Air India Express baggage reinstatement decision
എയർഇന്ത്യ എക്സ്പ്രസ് ബാഗേജ് പുനഃസ്‌ഥാപിച്ച തീരുമാനം സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

എയർഇന്ത്യ എക്സ്പ്രസ് ബാഗേജ് പുനഃസ്‌ഥാപിച്ച തീരുമാനം സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

ഹാൻഡ് ക്യാരിയായി കൊണ്ടുപോകുന്ന ലാപ്‌ടോപ്പിന് പോലും എയർഇന്ത്യ എക്സ്പ്രസ് ഒഴിവു നൽകുന്നില്ല
Published on

ദുബായ്: എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബാഗേജ് 30 കിലോയായി പുനഃസ്ഥാപിച്ച നടപടി സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ എന്നിവർ നേരത്തെ പരാതി നൽകിയിരുന്നു.

ഹാൻഡ് ക്യാരിയായി കൊണ്ടുപോകുന്ന ലാപ്‌ടോപ്പിന് പോലും എയർഇന്ത്യ എക്സ്പ്രസ് ഒഴിവു നൽകുന്നില്ല എന്ന കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ എയർഇന്ത്യ എക്സ്പ്രസ് കൊണ്ടുവന്ന നയം മാറ്റുന്നതിനായി വേണ്ട ഇടപെടലുകൾ കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം.

ബാഗേജ് പരിധി പുനഃസ്ഥാപിച്ച എയർഇന്ത്യ എക്സ്പ്രസ് വിമാനകമ്പനിയുടെ നടപടി സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അബുദാബി ചാപ്റ്റർ അധ്യക്ഷൻ ജയ്‌പാൽ ചന്ദ്രസേനൻ എന്നിവർ പറഞ്ഞു. പ്രവാസികളെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ തുടർന്നും ഇടപെടുമെന്ന് അവർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com