അബുദാബി: സെന്‍റ ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുനാൾ ആഘോഷിച്ചു. ബുധനാഴ്ച വൈകിട്ട് വികാരിയച്ചൻമാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും, മധ്യസ്ഥ പ്രാർത്ഥനയും, പ്രദിക്ഷണവും നേർച്ചസദ്യയും നടത്തി. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാ. എൽദോ എം .പോൾ, അസി. വികാരി ഫാ. മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഗീവർഗീസ് ഫിലിപ്പ്, സെക്രട്ടറി ഐ. തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.