കോഴിക്കോട് കെഎംസിസിയുടെ സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രൊഫസർ ഖാദർ മൊയ്തീന്

ഒക്ടോബർ 4 നു ദുബായ് ഇറാനിയൻ ക്ലബ്ബിൽ നടക്കുന്ന സിഎച്ച് അന്തർദേശിയ സമ്മിറ്റിൽ അവാർഡ് സമർപ്പിക്കും.
Professor Khader Moideen receives CH Rashtra Seva Award from Kozhikode KMCC

കോഴിക്കോട് കെഎംസിസിയുടെ സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രൊഫസർ ഖാദർ മൊയ്തീന്

Updated on

ദുബായ്: മുൻ മുഖ്യ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് സിഎച്ച് രാഷ്ട്രസേവാ പുരസ്കാരത്തിനു ഈ വർഷം മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്‍റും, മുൻ പാർലമെന്‍ററിയനും, തമിഴ്നാട് സർക്കാരിന്‍റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാൽ തമിഴർ പുരസ്‌ക്കാര ജേതാവുമായ പ്രൊഫ. കെ.എം. ഖാദർ മൊയ്തീനെ തെരഞ്ഞെടുത്തു.

ഇ.ടി. മുഹമ്മദ് ബഷീർ എംപി ചെയർമാനും, സൈനുൽ ആബിദീൻ (സഫാരി), ഡോക്റ്റർ സി.പി. ബാവ ഹാജി, പി.എ. സൽമാൻ ഇബ്രാഹിം, പൊയിൽ അബ്ദുല്ല, എം.സി. വടകര, ടി.ടിയ ഇസ്മായിൽ, സി.കെ. സുബൈർ എന്നിവർ അഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്. ഒക്ടോബർ 4 നു ദുബായ് ഇറാനിയൻ ക്ലബ്ബിൽ നടക്കുന്ന സിഎച്ച് അന്തർദേശിയ സമ്മിറ്റിൽ അവാർഡ് സമർപ്പിക്കും. മുൻ വർഷങ്ങളിൽ യഥാക്രമം എൻ.കെ. പ്രേമചന്ദ്രൻ എംപി, സി.പി. ജോൺ, ഡോ. ശശി തരൂർ എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, കെ.സി. വേണുഗോപാൽ എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല, കെ.എം. ഷാജി തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും , ബിസിനസ് പ്രമുഖരും, മുസ്‌ലിം ലീഗ്, കെഎംസിസി, മറ്റു പ്രവാസി സംഘടനാ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

സി.കെ. സുബൈർ (മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി, ജൂറി അംഗം), അഡ്വ. ഫൈസൽ ബാബു (മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ), ഡോ. അൻവർ അമീൻ (പ്രസിഡന്‍റ്, ദുബായ് കെഎംസിസി), പി.എ. സൽമാൻ ഇബ്രാഹിം (ജൂറി അംഗം) കെ.പി. മുഹമ്മദ് (പ്രസിഡന്‍റ്, ദുബായ് കെഎംസിസി കോഴിക്കോട് ജില്ല ), ജലീൽ മഷ്ഹൂർ തങ്ങൾ (ജനറൽ സെക്രട്ടറി, ദുബായ് കെഎംസിസി കോഴിക്കോട് ജില്ല) ജില്ല കെഎംസിസി ഭാരവാഹികളായ നജീബ് തച്ചം പൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ. അഷ്‌റഫ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, വി.കെ.കെ. റിയാസ്, ഷംസു മാത്തോട്ടം, സിദ്ധീഖ് വാവാട്, ഷെരീജ് ചീക്കിലോട്, ഹകീം മാങ്കാവ്, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com