യുഎഇ യിൽ നബിദിനം ഓഗസ്റ്റ് 28 ന്; പൊതു അവധി

യുഎഇയിലെ ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഈ ദിവസം വേതനത്തോടുകൂടിയ അവധി ലഭിക്കും.
Prophet's Birthday in the UAE on August 28; public holiday

യുഎഇ യിൽ നബിദിനം ഓഗസ്റ്റ് 28 ന്; പൊതു അവധി

Updated on

ദുബായ്: റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതോടെ നബിദിനത്തോടനുബന്ധിച്ചുള്ള പൊതുഅവധി യുഎഇ പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 പ്രമാണിച്ച് ഓഗസ്റ്റ് 28 വെള്ളിയാഴ്ച യുഎഇ യിൽ പൊതുഅവധിയായിരിക്കും. യുഎഇയിലെ ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഈ ദിവസം വേതനത്തോടുകൂടിയ അവധി ലഭിക്കും.

വെള്ളിയാഴ്ച അവധി ലഭിക്കുന്നതോടെ ശനി, ഞായർ വാരാന്ത്യ ദിനങ്ങൾ കൂടി ചേർത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും.

logo
Metro Vaartha
www.metrovaartha.com