ദുബായിൽ പുതുവത്സര ദിനത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് അവധി

2025-ൽ താമസക്കാർക്ക് 13 പൊതു അവധിദിനങ്ങൾ ലഭിക്കും.
Public sector employees to have New Year's Day off in Dubai
ദുബായിൽ പുതുവത്സര ദിനത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് അവധി
Updated on

ദുബായ്: ദുബായിലെ പൊതുമേഖല ജീവനക്കാർക്ക് 2025 ജനുവരി 1 അവധിയായിരിക്കുമെന്ന് മാനവ ശേഷി മന്ത്രാലയം അറിയിച്ചു. നേരത്തെ, ഫെഡറൽ മാനവശേഷി അതോറിറ്റി 2025 ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും പൊതു അവധിയായിരിക്കുമെന്ന് അറിയിച്ചിരുന്നു.

2025 വർഷത്തെ ആദ്യ പൊതു അവധിയാണിത്. 2025-ൽ താമസക്കാർക്ക് 13 പൊതു അവധിദിനങ്ങൾ ലഭിക്കും. അജ്മാനും ഷാർജയും 2025 ജനുവരി 1 ന് സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com