യുഎഇയിൽ വേനൽ വരവറിയിച്ച് ബുധനാഴ്ച മുതൽ ‘കനത് അൽ തുറയ്യ’സീസൺ

ജൂൺ ഏഴിന് തുറയ്യ നക്ഷത്രസമൂഹം ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നതോടെ ഈ സീസൺ അവസാനിക്കും.
'Qanat Al Thurayya' season begins Wednesday, heralding the arrival of summer in the UAE

യുഎഇയിൽ വേനൽ വരവറിയിച്ച് ബുധനാഴ്ച മുതൽ ‘കനത് അൽ തുറയ്യ’സീസൺ

Updated on

യുഎഇയിൽ വേനൽകാലത്തിന് തുടക്കമിട്ട് ‘കനത് അൽ തുറയ്യ’സീസൺ ബുധനാഴ്ച തുടങ്ങും. ഈ മാസം 29 മുതൽ ജൂൺ 7 വരെ നീളുന്ന ഈ കാലയളവിൽ താപനില ഗണ്യമായി ഉയരുമെന്നും അന്തരീക്ഷത്തിലെ ഈർപ്പം കുറയെന്നും അധികൃതർ പറയുന്നു.

വരാനിരിക്കുന്ന കഠിനമായ വേനൽച്ചൂടിന്‍റെ ആദ്യ സൂചനയായാണ് ഈ ഘട്ടത്തെ കണക്കാക്കുന്നത് എന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

ജൂൺ ഏഴിന് തുറയ്യ നക്ഷത്രസമൂഹം ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നതോടെ ഈ സീസൺ അവസാനിക്കും. ഇതിന് പിന്നാലെ യുഎഇയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കും. വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്നതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

logo
Metro Vaartha
www.metrovaartha.com