ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ്
Qatar Airways suspends services, SpiceJet and IndiGo resume services

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി

Updated on

ദോഹ: ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ്. ഇറാന്‍റെ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഖത്തർ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ എയർവേയ്സ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചത്.

വിമാന വിവരങ്ങളും നിർദേശങ്ങളും തങ്ങളുടെ വെബ്സൈറ്റ് വഴി വീക്ഷിക്കണമെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

അതേസമയം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച മൂന്ന് സർവീസുകൾ ഉണ്ടാകും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കായിരിക്കും സർവീസ്. കൊച്ചി സർവീസ് ചൊവ്വാഴ്ച രാത്രി 8.10നും ബുധനാഴ്ച രണ്ട് സർവീസും വ്യാഴാഴ്ച ഒരു സർവീസും നടത്തുമെന്നാണ് സ്പൈസ് ജെറ്റ് അറിയിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com