ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിത്തവുമായി അക്കാഫ് അസോസിയേഷനും

തുടർച്ചയായി മൂന്നാം വർഷമാണ് അക്കാഫ് അസോസിയേഷൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയാകുന്നത്.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിത്തവുമായി അക്കാഫ് അസോസിയേഷനും

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ഡോ ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി അക്കാഫ് ബുക്സ്റ്റാളിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

Updated on: 

ഷാർജ: 45ാമത് അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിൽ നിന്നുള്ള കോളജ് അലുംനെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷനും ഭാഗമാകുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് അക്കാഫ് അസോസിയേഷൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയാകുന്നത്.

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ഡോ ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി അക്കാഫ് ബുക്സ്റ്റാളിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, അക്കാഫ് ബോർഡ് ഓഫ് ഡയരക്ടേഴ്സ് മെമ്പർമാരായ വിൻസന്‍റ് വലിയ വീട്ടിൽ, മുനീർ സി എൽ, ആർ. സുനിൽ കുമാർ, അക്കാഫ് ലിറ്റററി ക്ലബ്ബ് കൺവീനർ അനൂപ് പ്രതാപ്, കോർഡിനേറ്റർമാരായ സുനിൽ കല്ലായി, പ്രവീൺ ബാബു, ജിതിൻ റോയ്, വിവിധ മെമ്പർ കോളജ് പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

അക്കാഫിൽ അംഗത്വമുള്ള വിവിധ കോളജുകളിലെ എഴുത്തുകാരുടെ കൃതികൾ സ്റ്റാളിൽ പ്രദർശനത്തിനും വില്പനയ്ക്കും വെച്ചിട്ടുണ്ട്. അക്കാഫിന്‍റെ നേതൃത്വത്തിലുള്ള ലിറ്റററി ക്ലബ്ബിലെ പ്രവർത്തകരാണ് മുഴുവൻ സമയവും സ്റ്റാളിൽ പുസ്തകങ്ങൾ പരിചയപ്പെടുത്തുവാൻ രംഗത്തുള്ളത്. ഹാൾ നമ്പർ 7ൽ ZE- 3 എന്ന പവലിയനിൽ ആണ് അക്കാഫ് അസോസിയേഷന്‍റെ ബുക്ക് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.