കനത്ത ചൂടിനിടെ ആശ്വാസമായി ഖോർഫക്കാനിൽ മഴ

വാദി ഷീസ് (ഷാർജ), മസാഫി (ഫുജൈറ) എന്നിവിടങ്ങളിലും മഴ ലഭിച്ചു.
Rain brings relief in Khorfakkan amid scorching heat

കനത്ത ചൂടിനിടെ ആശ്വാസമായി ഖോർഫക്കാനിൽ മഴ

file image

Updated on

ഷാർജ: യുഎഇ കടുത്ത വേനലിലൂടെ കടന്നുപോകുമ്പോൾ ആശ്വാസമായി ഖോർഫക്കാനിൽ മഴ പെയ്തു. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ സ്റ്റോം സെന്‍റർ ഖോർഫക്കാനിലെ റോഡുകളിൽ മഴ പെയ്യുന്നതിന്‍റെ ഒരു വീഡിയോ പങ്കുവെച്ചു. അപ്രതീക്ഷിത മഴയിൽ റോഡ് നിർമാണ തൊഴിലാളികൾ ആഹ്‌ളാദം പങ്കിടുന്നത് വിഡിയോയിൽ ദൃശ്യമായിരുന്നു.

വാദി ഷീസ് (ഷാർജ), മസാഫി (ഫുജൈറ) എന്നിവിടങ്ങളിലും മഴ ലഭിച്ചു. ഫുജൈറയിലും ഖോർഫക്കാനിലും തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മഴ മേഘങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എൻ‌.സി‌.എം നേരത്തെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ 28ന് അൽ ഐനിന്‍റെ ഖതം അൽ ശിഖ്ല, മലാക്കിത് എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തോടെ കനത്ത മഴ പെയ്തിരുന്നു.

സീസണിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ ആശ്വാസം നൽകുന്നുണ്ടെങ്കിലും, താമസക്കാർ എപ്പോഴും ജാഗ്രത പാലിക്കുകയും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും ബന്ധപ്പെട്ട അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന താപനിലയിൽ ദീർഘ നേരം തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com