
യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ റമദാൻ മാസത്തിന് ശനിയാഴ്ച തുടക്കം
ദുബായ്: വിശുദ്ധ റമദാൻ മാസത്തിന് ശനിയാഴ്ച തുടക്കമാവും. ഇന്ന് വെള്ളി ശഅബാൻ അവസാന ദിവസമാണെന്ന് യുഎഇ ചാന്ദ്ര നിരീക്ഷണ സമിതി പ്രഖ്യാപിച്ചു. യുഎഇയും ഒമാനും ഉൾപ്പെടെ 6 ഗൾഫ് രാജ്യങ്ങളിലും നാളെയാണ് റമദാൻ മാസത്തിലെ ആദ്യ ദിനം.
ഇനിയുള്ള മുപ്പത് ദിനരാത്രങ്ങൾ വിശ്വാസികൾക്ക് ആത്മ വിശുദ്ധീകരണത്തിന്‍റെയും വൃതാനുഷ്ഠാനത്തിന്‍റെയും ദിവസങ്ങളാണ്. റമദാന്‍റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല കാണാൻ യുഎഇ ആദ്യമായി എഐ ഡ്രോണുകൾ വിന്യസിച്ചിരുന്നു.
ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ, വർഷത്തിലെ ഏറ്റവും പവിത്രമായ മാസമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിലാണ് റമദാനിലെ അവസാന പത്ത് രാത്രികളിൽ ഒന്നായ ലൈലത്തുൽ ഖദ്‌റിന്‍റെ രാത്രിയിൽ പ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് ഖുർആൻ അവതരിപ്പിച്ചത്.