റമദാൻ വ്രതാനുഷ്ഠാനം ഈ മാസം 19 ന് തുടങ്ങാൻ സാധ്യത

ഇത്തവണ റമദാൻ 30 ദിവസം നീണ്ടുനിൽക്കാനാണു സാധ്യത
Ramadan fasting likely to begin on the 19th of this month

റമദാൻ വ്രതാനുഷ്ഠാനം ഈ മാസം 19 ന് തുടങ്ങാൻ സാധ്യത

Updated on

ദുബായ്: യുഎഇയിൽ റമദാൻ വ്രതാനുഷ്ഠാനം ഈ മാസം 19 ന് തുടങ്ങാൻ സാധ്യതയെന്നു ജ്യോതിശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇത്തവണ റമദാൻ 30 ദിവസം നീണ്ടുനിൽക്കാനാണു സാധ്യത. ഇതനുസരിച്ച് ഈദുൽഫിത്ർ (ചെറിയ പെരുന്നാൾ) മാർച്ച് 20ന് ആഘോഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. മാസപ്പിറവി കാണുന്നതിന് അനുസരിച്ചു മതകാര്യ വകുപ്പാണു റമദാൻ വ്രതാരംഭ തീയതി പ്രഖ്യാപിക്കുക.

ഇത്തവണ വ്രതാനുഷ്ഠാന സമയം 12 മുതൽ 13 മണിക്കൂർ വരെയായി കുറയാനും സാധ്യതയുണ്ട്.നോമ്പ് കാലം തണുപ്പുകാലത്താകുന്നതും പ്രവാസികൾക്ക് ആശ്വാസം പകരും.

logo
Metro Vaartha
www.metrovaartha.com