
ഈദ് കുടുംബസംഗമം
ദുബായ്: തടത്തിൽ - കോരോത്ത് കുടുംബാംഗങ്ങളുടെ ഈദ് കുടുംബസംഗമം ഖിസൈസ് അൽ തവാർ പാർക്കിൽ നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഹുസൈൻ തടത്തിൽ ഉദ്ഘാടനം ചെയ്തു.
കുടുംബ കൂട്ടായ്മയുടെ കാരണവർ കുട്ടുമൂസ അധ്യക്ഷത വഹിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ, വടംവലി, മ്യൂസിക് ചെയർ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കൺവീനർമാരായ മുജീബ് തടത്തിൽ, അസ്‌ലം കെ., സലാം ടി., ശിഹാബ് സി.കെ, മുത്തു, കുഞ്ഞിപ്പ, അഷറഫ് കെ., ഫായിസ്, സനൂബ്, ഉനൈസ്, നിയാസ്, അസ്ബിൻ, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.