'അപകടങ്ങളില്ലാത്ത റമദാൻ' ക്യാംപയിൻ: വാഹനമോടിക്കുന്നവർക്ക് 325,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് ദുബായ് പൊലീസ്

സുരക്ഷിത ഡ്രൈവിങിനെക്കുറിച്ച് അവബോധം വളർത്തുകയെന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.
'Ramadan Without Accidents' Campaign: Dubai Police distributes 325,000 Iftar kits to motorists

'അപകടങ്ങളില്ലാത്ത റമദാൻ' ക്യാംപയിൻ: വാഹനമോടിക്കുന്നവർക്ക് 325,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് ദുബായ് പൊലീസ്

Updated on

ദുബായ്: റമദാനിൽ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി നടത്തുന്ന 'അപകടങ്ങളില്ലാത്ത റമദാൻ' ക്യാംപയിന്‍റെ ഭാഗമായി റമദാൻ 25 -ാം ദിവസം വരെ ദുബായ് പൊലീസ് വാഹനമോടിക്കുന്നവർക്ക് 325,250 തിലധികം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സുരക്ഷിത ഡ്രൈവിങിനെക്കുറിച്ച് അവബോധം വളർത്തുകയെന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

മഗ്‌രിബിന് മുൻപുള്ള നേരങ്ങളിൽ മഗ്‌രിബ് ലക്ഷ്യമിട്ട് തിടുക്കത്തിൽ വാഹനമോടിക്കുമ്പോൾ അപകട സാധ്യത വളരെ കൂടുതലാണെന്ന് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ വിശദീകരിച്ചു.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പൊർട്ട് അതോറിറ്റി, ദുബായ് സിവിൽ ഡിഫൻസ്, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി, എമിറേറ്റ്‌സ് റെഡ് ക്രസന്‍റ്, ദുബായ് ചാരിറ്റി അസോസിയേഷൻ, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ഡിജിറ്റൽ അതോറിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്, ഹിമായ ഇന്‍റർനാഷണൽ സെന്‍റർ, ഇമാറാത്ത് അൽ അൽ യൗമ്മ് പത്രം, ആസ്റ്റർ ഡി എം ഹെൽത്ത്, ലിസ്റ്ററിൻ ഗ്രൂപ്പ്, മെഡ്7 ഫാർമസി, ലൈഫ് ഫാർമസി എന്നിവയാണ് ഈ സംരംഭത്തിന്‍റെ പങ്കാളികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com