സിബിഎസ്ഇ പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ വിജയം നേടി റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്കൂൾ

സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 29 വിദ്യാർഥികളിൽ 21 പേർക്ക് ഡിസ്റ്റിങ്ഷനും മറ്റുള്ളവർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
Ras Al Khaimah Indian Public School achieves complete success in CBSE Class 10th - Plus Two exams

സിബിഎസ്ഇ പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ വിജയം നേടി റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്കൂൾ

Updated on

റാസൽഖൈമ: സിബിഎസ്ഇ പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷകളിൽ റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്കൂൾ സമ്പൂർണ വിജയം നേടി. പത്താം ക്ലാസിലെ 32-ാമത് ബാച്ചിൽ ആകെ 84 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 54 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി, ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസ് സ്വന്തമാക്കി. അരുഷ് രാജ് 97.2% സ്കോർ നേടി സ്കൂളിൽ ഒന്നാമതെത്തി. എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുകൾ നേടി.

അമീഷ രാജ് 96.8% സ്കോറും ലക്ഷ്യ അഗർവാൾ 95.6% സ്കോറും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മൂന്ന് പേരും എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡ് നേടുകയും ചെയ്തു. പ്ലസ് ടു പരീക്ഷയിലും അഭിമാനകരമായ നേട്ടം ഇന്ത്യൻ പബ്ലിക് ഹൈസ്കൂളിൽ പ്ലസ് ടു സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ പരീക്ഷ എഴുതിയവർ ഉജ്വല വിജയം നേടി.

സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 29 വിദ്യാർഥികളിൽ 21 പേർക്ക് ഡിസ്റ്റിങ്ഷനും മറ്റുള്ളവർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സയൻസിൽ സിറിൽ ജോസഫ് ജോൺ 95.4% നേടി ഒന്നാമതായി. ജോഹാൻ ജോസഫ് ഷാജു 94.8% നേടി രണ്ടാം സ്ഥാനത്തും ശ്രേയാഷ് ശൈലേഷ് കദം 93.6% നേടി മൂന്നാം സ്ഥാനത്തും എത്തി.

കൊമേഴ്‌സ് സ്ട്രീമിൽ പരീക്ഷ എഴുതിയ 26 പേരിൽ 14 പേർക്ക് ഡിസ്റ്റിങ്ഷനും മറ്റുള്ളവർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കൊമേഴ്സിൽ മിവ എൽസ ജോഷി 92.2% വുമായി ഒന്നാമതെത്തി. സുർപ്രീത് ടാംപെറ്റ്, ഹർജീത് കൗർ എന്നിവർ 87.6% നേടി രണ്ടാം സ്ഥാനവും രുദ്ര മഹേഷ് പുരോഹിത് 87.2% നേടി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com