

റാസല്‍ഖൈമയിൽ വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്ക് പുതിയ രൂപകല്പന
റാസല്‍ഖൈമ: റാസല്‍ഖൈമയിൽ വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്ക് പുതിയ രൂപകല്പന അവതരിപ്പിച്ച് റാക് പൊലീസ്. റാക് പൊലീസ് ജനറല്‍ കമാന്‍ഡും ജനറല്‍ റിസോഴ്സ് അതോറിറ്റിയുമാണ് നവീന രൂപകല്പനയില് ഉയര്‍ന്ന സാങ്കേതിക നിലവാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നമ്പര്‍ പ്ലേറ്റിന് അംഗീകാരം നല്‍കിയത്.
നിലവിലുള്ള വാഹന നമ്പര്‍ പ്ലേറ്റുകള്‍ മാറ്റുകയോ പകരംവെക്കുകയോ ചെയ്യേണ്ടതില്ലെന്നും വാഹന ഉടമകള്‍ക്ക് ലഭ്യമാകുന്ന പ്രത്യേക ഓപ്ഷന് മാത്രമാണ് പുതിയ നമ്പര്‍ പ്ലേറ്റുകളെന്നും അധികൃതര്‍ വ്യക്തമാക്കി.
അക്കങ്ങളും അക്ഷരങ്ങളും കൂടുതല്‍ ആകര്‍ഷകമായി നവീനമായി സംയോജിപ്പിച്ചിട്ടുള്ളതാണ് പുതിയ നമ്പര്‍ പ്ലേറ്റ്. പ്രത്യേക പ്ലേറ്റുകളില്‍ മൊത്തം ഏഴില്‍ കൂടുതല്‍ അക്ഷരങ്ങളും അക്കങ്ങളും ഉള്‍പ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. എമിറേറ്റിലുടനീളമുള്ള സര്‍വീസ് സെന്ററുകളില്‍നിന്ന് വാഹന ഉടമകള്‍ക്ക് പുതിയ രൂപകല്പനയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.