രവി പിള്ളയ്ക്ക് സ്നേഹാദരമൊരുക്കാന്‍ “രവിപ്രഭ” ഫെബ്രുവരി അഞ്ചിന്; നോര്‍ക്ക റൂട്ട്സില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന പരിപാടി വൈകിട്ട് നാലിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
"Ravi Prabha" to pay tribute to Ravi Pillai on February 5; Meeting of expatriate organizations held at Norka Roots
രവി പിള്ളയ്ക്ക് സ്നേഹാദരമൊരുക്കാന്‍ “രവിപ്രഭ” ഫെബ്രുവരി അഞ്ചിന്; നോര്‍ക്ക റൂട്ട്സില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു
Updated on

തിരുവനന്തപുരം: ബഹ്‌റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നല്‍കി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. ബി. രവിപിള്ളയ്ക്ക് കേരളത്തിന്‍റെ സ്‌നേഹാദരമൊരുക്കുന്നതിന് 2025 ഫെബ്രുവരി അഞ്ചിന് “രവിപ്രഭ” സ്നേഹ സംഗമം പരിപാടി സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന പരിപാടി വൈകിട്ട് നാലിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ ശ്രീ. പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ, മന്ത്രിമാർ, മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാൽ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവരും പങ്കെടുക്കും. നോര്‍ക്ക റൂട്ട്സിന്‍റെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിക്ക് മുന്നോടിയായി നോര്‍ക്ക റൂട്ട്സില്‍ ചേര്‍ന്ന വിവിധ പ്രവാസിസംഘടനകളുടെ യോഗത്തില്‍ റസിഡന്‍റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കുളള ആദരംകൂടിയാണ് ബഹുമതിയെന്നും ഇത് കേരളത്തിനും അഭിമാനകരമാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പരിപാടി വിജയകരമാക്കുന്നതിന് എല്ലാ പിന്തുണയും പ്രവാസി സംഘടനാപ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി, ജനറല്‍ മാനേജര്‍ രശ്മി റ്റി, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ ചടങ്ങിലാണ് ഭരണാധികാരിയായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് രവി പിള്ളയ്ക്ക് ബഹുമതി സമ്മാനിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com