
നവീകരണം പൂർത്തിയായി: എമിറേറ്റ്സ് റോഡ് തിങ്കളാഴ്ച മുതൽ ഗതാഗത സജ്ജം
ദുബായ്: എമിറേറ്റ്സ് റോഡിന്‍റെ നവീകരണം പൂർത്തിയായ സാഹചര്യത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 25ന് റോഡ് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന യുഎഇ യിലെ പ്രധാന ദേശിയ പാതകളിലൊന്നാണ് എമിറേറ്റ്സ് റോഡ്.
ഈ റോഡിന്‍റെ 14 കിലോമീറ്റർ ഭാഗമാണ് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നവീകരിച്ചത്. ലേസർ ഡിറ്റക്ഷൻ ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
മൂന്ന് മാസത്തോളം നീണ്ട ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് ശേഷമാണ് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കിയത്. നവീകരണം പൂർത്തിയായതോടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.